സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളില്‍ ഒഴിവുള്ള ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ജൂലൈ 13, 14 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 9.30ന് കോളേജിലെത്തണം. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലൈ 10 വരെ https://le.polyadmission.org/ എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ സമര്‍പ്പിക്കാം.
എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 9497840006, 8547005079, 9847979857.
അപേക്ഷാ തീയതി നീട്ടി
കോഴിക്കോട് മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി ട്രേഡുകളില്‍ പ്രവേശത്തിന് ഓണ്‍ലൈനായി (itiadmissions.kerala.gov.in) അപേക്ഷിക്കാനുള്ള തീയതി ജൂലൈ ആറ് വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 0495 2373976.
അയ്യങ്കാളി മെമോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ശ്രീ അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്‌കോളര്‍ഷിപ്പിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. പഠനത്തില്‍ താല്‍പര്യമുള്ളവരും കുടുംബ-സാമ്പത്തിക കാരണങ്ങളാല്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്തവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായം നല്‍കുന്നതാണ് സ്‌കോളര്‍ഷിപ്പ്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ജൂലൈ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0471 2304594, 2303229, 0495-2376364.
അസി. പ്ലംബര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 (പി.എം.കെ.വി.വൈ) പദ്ധതിയില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) തിരുവമ്പാടി ഗവ. ഐ.ടി.ഐയുമായി സഹകരിച്ച് നടത്തുന്ന നാല് മാസത്തെ അസിസ്റ്റന്റ് പ്ലംബര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ എട്ടാം ക്ലാസും രണ്ട് വര്‍ഷത്തെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (എന്‍.ടി.സി). പ്രായപരിധി: 18-45. ഫോണ്‍: 9188925509, 7560835036
