ചെന്നൈ: തമിഴ്‌നാട് കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ വിജയ് സര്‍ക്കാറിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരില്‍ എത്തും. 41 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 2025 സെപ്റ്റംബര്‍ 27-നാണ് ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം. വിജയ്യുടെ റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്. വിജയ് എത്തുന്നതില്‍ ഏകദേശം 7 മണിക്കൂറോളം വൈകിയതിനെത്തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാന്‍ ശ്രമിക്കുകയും അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *