കൊവിഡ് നിരീക്ഷണത്തിലായതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമം നിയസഭാ മണ്ഡലത്തിലെ പ്രചാരണം റദ്ദാക്കി. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി റോഡ് ഷോ നടത്താൻ പ്രിയങ്ക ഗാന്ധി നാളെയാണ് എത്തേണ്ടിയിരുന്നത്.
കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍ ഐസൊലേഷനിലേക്ക് പോകുന്നതെന്നും കൊവിഡ് നെഗറ്റീവാണെന്നും പ്രിയങ്ക പറഞ്ഞു. അസമിലെ പ്രചാരണവും പ്രിയങ്ക റദ്ദാക്കിയിട്ടുണ്ട്.
हाल में कोरोना संक्रमण के संपर्क में आने के चलते मुझे अपना असम दौरा रद्द करना पड़ रहा है। मेरी कल की रिपोर्ट नेगेटिव आई है मगर डॉक्टरों की सलाह पर मैं अगले कुछ दिनों तक आइसोलेशन में रहूँगी। इस असुविधा के लिए मैं आप सभी से क्षमाप्रार्थी हूँ। मैं कांग्रेस विजय की प्रार्थना करती हूँ pic.twitter.com/B1PlDyR8rc
— Priyanka Gandhi Vadra (@priyankagandhi) April 2, 2021
നേരത്തെ പ്രിയങ്ക കേരളത്തിലെത്തിയെങ്കിലും തന്റെ പ്രചാരണത്തിനെത്താതിരുന്നതില്‍ നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു.പരാതി മുരളീധരന്‍ പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നല്‍കിയത്.
