കൊച്ചി: മഹാരാജാസ് കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമം. എട്ട് കട്ടിലുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച മുന്‍ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സ്വദേശിയായ ആന്‍സ്റ്റന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.
പുലര്‍ച്ചെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ സര്‍വീസ് വഴി വാഹനം ബുക്ക് ചെയ്‌തെത്തിയ ഇയാള്‍ ഹോസ്റ്റലിലെ എട്ട് കട്ടിലുകളാണ് കടത്താന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി വിവരം തേടുകയായിരുന്നു. കട്ടിലിലെ മൂട്ടശല്യം ഒഴിവാക്കാന്‍ കെമിക്കല്‍ അടിക്കാന്‍ കൊണ്ടുപോവുന്നതാണ് എന്നായിരുന്നു ഇയാളുടെ മറുപടി. എട്ട് കട്ടിലുകള്‍ വാഹനത്തില്‍ കയറ്റിയ നിലയിലായിരുന്നു. സംശയം തോന്നിയ വാര്‍ഡന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
