ബാ​ലു​ശേ​രി പീഡന കേസിൽ പ്രതി പിടിയിൽ. ഭി​ന്ന​ശേ​ഷി​യു​ള്ള 52കാ​രി​യെ​യും ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സിലെ പ്ര​തി തൃ​ക്കു​റ്റി​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

ഇന്ന് രാവിലെയാണ് ഇയാൾ അറസ്റ്റിലായത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു.പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും , ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *