കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം. ആക്രമണ ഭീഷണികളെ രാജ്യം ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ സജീവമായി രംഗത്തുണ്ടെന്നും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിച്ചു വരികയാണെന്നും സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. നിലവിലുള്ള പ്രതിരോധ നടപടികളുടെ തുടര്‍ച്ചയാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ അധികൃതര്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട ഔദ്യോഗിക മന്ത്രാലയങ്ങള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ-മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനറല്‍ സ്റ്റാഫ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *