ടെഹ്റാന്‍: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഖെഷാം, സിരിക്, ജാസ്‌ക്, ബന്ദര്‍ അബ്ബാസ്, ഖന്ദാബ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഹോര്‍മുസ് കടലിലുടിക്കിലെ അധികാര തര്‍ക്കമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഹോര്‍മുസിലൂടെ കടത്തിവിടില്ല എന്നതാണ് ഇറാന്റെ നിലപാട്. ഹോര്‍മുസ് നിയന്ത്രിക്കാനുളള ഇറാന്റെ ശക്തി കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണമുണ്ടായത്.

തുടര്‍ച്ചയായി ഉണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ വൈദ്യുതി ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കുവൈറ്റില്‍ ആക്രമണ നടത്തിയാണ് ഇറാന്‍ അമേരിക്കന്‍ ആക്രമണത്തിന് മറുപടി നല്‍കിയത്. കുവൈറ്റിലെ അമേരിക്കയുടെ സൈനിക കേന്ദ്രത്തിലും മിസൈല്‍ ലോഞ്ചിംഗ് സെന്ററിലും എണ്ണ പര്യവേഷണ കേന്ദ്രത്തിലുമാണ് ഇറാന്‍ ആക്രമണം നടത്തിയത്.

ഇറാന്‍- അമേരിക്ക സംഘര്‍ഷം എണ്ണവിപണയില്‍ പ്രകടമാണ്. എണ്ണ വില ബാരലിന് 78 ഡോളര്‍ കടന്നു. മൂന്ന് ശതമാനത്തിലേറെ വര്‍ധനവാണ് ഒറ്റ രാത്രി കൊണ്ട് എണ്ണ വിപണിയിലുണ്ടായത്.

ഇതിനിടെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും വാണിജ്യ ഗതാഗതം നടക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *