കൊല്ലം: മൺറോത്തുരുത്ത് പേഴുംതുരുത്തിൽ കായലിൽ വീശിയ വലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇടച്ചാൽ പാലത്തിന് താഴെ കായലിനോട് ചേർന്നുകിടക്കുന്ന ഭാഗത്തുനിന്നാണ് ഇന്നലെ രാത്രിയോടെ തലയോട്ടി കണ്ടെടുത്തത്. പ്രദേശവാസികളായ ചിലർ വൈകുന്നേരങ്ങളിൽ ഈ ഭാഗത്ത് എത്താറുണ്ടായിരുന്നു. പരിസരവാസികൾ തന്നെയാണ് വിവരം കിഴക്കേ കല്ലട പോലീസിനെ അറിയിച്ചത്. സംഭവത്തിൽ കിഴക്കേ കല്ലട പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുനിന്നും സമീപകാലത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യത്തെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ പ്രാഥമിക അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *