വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഒരു മെഡിക്കൽ കമ്പനിയുടെ സ്പോൺസേർഡ് വിനോദയാത്രയുടെ ഭാഗമായാണ് എ.സി. തോമസും ലൗനിയും വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ചത്. ഏഴാം തീയതി നാട്ടിൽ നിന്നും യാത്രയായ ഇവർ ചെന്നൈ വഴി വിമാനമാർഗ്ഗമാണ് വിയറ്റ്‌നാമിലെത്തിയത്. യാത്രയിലുടനീളം കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവർ, ബോട്ട് യാത്രയ്ക്ക് തൊട്ടുമുമ്പ് തങ്ങളുടെ സന്തോഷം കുടുംബ ഗ്രൂപ്പിൽ സന്ദേശമായി പങ്കുവെച്ചിരുന്നു. ഈ സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *