വിവാഹവേദിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരനു തിരിച്ചു നല്‍കി പെണ്‍കുട്ടി.കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് താലികെട്ടി. ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കുന്നതിനിടെയായിരുന്നു സംഭവം.

വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും മണ്ഡപത്തിലേക്ക് കയറിയ യുവാവ് പറഞ്ഞതോടെ ബന്ധുക്കള്‍ തമ്മില്‍ ചെറിയ വാക്ക് തർക്കം ഉണ്ടാവുകയും വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്ക് പുറത്ത് വെച്ച് വിവാഹം നടത്താന്‍ ധാരണയുമായി പിന്നാലെ താലി കെട്ടിയ ശേഷവും വീണ്ടും പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി തര്‍ക്കമായി. പിന്നാലെ തര്‍ക്കം ഇരുവീട്ടുകാരും തമ്മിലാവുകയും ബന്ധുക്കളുടെ നിര്‍ദേശ പ്രകാരം യുവാവ് കെട്ടിയ താലി പെണ്‍കുട്ടി തിരിച്ചു നല്‍കുകയും ചെയ്തു.സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതേ വേദിയില്‍ വെച്ച് തന്നെ ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ പിന്നീട് വിവാഹം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *