പത്തനംതിട്ട: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കുമ്പഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കോന്നി പുളിമുക്ക് സ്വദേശി ഉഷ കുമാരി (59 )ആണ് മരിച്ചത്. ഉഷയുടെ തലയിലൂടെ ടോറസ് കയറി ഇറങ്ങി. സ്കൂട്ടറിൽ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു അപകടം. സുരേന്ദ്രന് പരിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *