ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും.

സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച് , ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യ പരിചരണത്തിനും കര്‍ക്കടക മാസത്തിലാണ് തുടക്കം. ആയുര്‍വേദ ചികിത്സക്കും ഔഷധ കഞ്ഞി കുടിച്ചുള്ള ആരോഗ്യ സംരക്ഷണത്തിനും കര്‍ക്കടക മാസം തന്നെയാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *