പാലക്കാട്: കഞ്ചിക്കോട് വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ കായിക അധ്യാപകനെ സ്ഥലം മാറ്റി. കഞ്ചിക്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം കായിക അധ്യാപകനായ കൊടുവായൂർ സ്വദേശി സാദിഖിനെയാണ് സ്ഥലം മാറ്റിയത്. പട്ടാമ്പി സർക്കാർ ഹൈസ്കൂളിലേക്കാണ് മാറ്റം. വിദ്യാർഥികളെ അകാരണമായി മർദിച്ചെന്ന പരാതിയിൽ സാദിഖിനെതിരെ വാളയാർ പൊലീസ് കേസെടുത്തിരുന്നു. പി.ടി പിരീഡിൽ അനുവാദം വാങ്ങാതെ ഗ്രൗണ്ടിൽ പ്രവേശിച്ചതിന് അധ്യാപകൻ ചൂരലുപയോഗിച്ച് ക്രൂരമായി മർദിച്ചു എന്നായിരുന്നു വിദ്യാർഥികളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *