കൊച്ചി: എറണാകുളം വൈപ്പിൻ ഞാറയ്ക്കലിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശികളായ സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്. ഒരു വർഷം മുൻപ് ഇവരുടെ ഏകമകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടിരുന്നു.

ഈ വേർപാടിലുണ്ടായ കടുത്ത മനോവിഷമത്തിലായിരുന്ന ദമ്പതികൾ മുൻപും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മറ്റ് സാമ്പത്തിക പ്രയാസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഇവർക്കില്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *