കൊല്ലം കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് മരിച്ച സംഭവത്തില്‍ മകന് നീതി കിട്ടണമെന്ന് യുവാവിന്റെ പിതാവ്. മകന് നീതി കിട്ടിയില്ലെങ്കില്‍ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ ജീവനൊടുക്കും എന്നാണ് പിതാവ് പറഞ്ഞത്. പൊലീസ് മര്‍ദ്ദനത്തില്‍ വാരി എല്ല് പൊട്ടി ശരീരം മുഴുവന്‍ നീരായി പഴുപ്പ് കേറിയാണ് സിയാദ് മരിച്ചതെന്ന് പിതാവ് ആരോപിച്ചു.

നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച കുടുംബം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

മരിച്ച സിയാദിനെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ നേരത്തെയുള്ള വാദം. എന്നാല്‍ സിയാദിനെ പൊലീസ് മര്‍ദിച്ചെന്ന് യുവാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പിന്നീട് സ്ഥിരീകരിച്ചിരുന്നു.എസ് ഐ അതുലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിയാദിനെ കസ്റ്റഡയില്‍ എടുക്കാന്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ ഒപ്പം കൊണ്ടുപോയത്. സിയാദിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോകുമ്പോള്‍ എസ് ഐ അതുല്‍ യൂണിഫോമില്‍ ആയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *