ഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോപണങ്ങള്‍ ശരിയെങ്കില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ലാത്തിചാര്‍ജിനെതിരായ ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുകയാണ്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടന്നു കേസ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ലാത്തിച്ചാര്‍ജ് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിന്റെ മൗനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *