ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് കസ്റ്റഡിയിലുണ്ടായിരുന്നത് വ്യക്തമാക്കി ഡല്‍ഹി പൊലീസ്. ന്യൂഡല്‍ഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രതിഷേധത്തിന് നാലു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത വാഹനമാണിത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ അപകടത്തിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഉള്‍പ്പെട്ടതാണ് ഈ വാഹനമെന്നാണ് വിശദീകരണം.

വാഹനത്തിലുണ്ടായിരുന്ന ലോഡ് ഒഴിവാക്കിയിരുന്നെന്നും ഡിസിപി എക്‌സ് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *