പിഎം ശ്രീ വിഷയത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റില്‍ നൽകിയ മറുപടിയിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ പണം വാങ്ങിയിട്ടില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ വാദം ശരിയായിരുന്നുവെന്ന് ഇതോടെ വ്യക്തമായെന്ന് വി ശിവൻകുട്ടി. എസ്എസ്‌കെയുടെ ഭാഗമായ ഫണ്ട് ആണ് വാങ്ങിയത് എന്ന് അന്ന് വ്യക്തമാക്കിയിരുന്നു, ഇതുതന്നെയാണ് കേന്ദ്രം ഇപ്പോൾ പറഞ്ഞത്. പിഎം ശ്രീക്ക് വേണ്ടി കേന്ദ്രം പണം അനുവദിച്ചു എന്നും ഒപ്പിട്ടാൽ പിന്നെ പിന്മാറാൻ പറ്റില്ല എന്നുമാണ് യുഡിഎഫ് പറഞ്ഞത്, ധാരണാ പത്രത്തിൽ ഒപ്പിട്ടതുകൊണ്ട് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നു എന്നല്ല എന്നും ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *