പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പന്റെ മൃതദേഹം കണ്ടെത്തി. കാണാതായ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉൾക്കാട്ടിൽ ജീവനൊടുക്കിയ നിലയിലായിരുന്നു ഊര് മൂപ്പനെ കണ്ടെത്തിയത്.
കൊക്കാതോട് ഉൾവനത്തിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഒരുമാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെ ഉൾവനത്തിലേക്ക് പോവുകയായിരുന്നു. പിന്നാലെ മോഹൻദാസിനായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് കൊക്കാതോട് ഉൾവനത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
