തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് വിമര്‍ശനം. ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.

അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കോ മാത്രം ഉപയോഗിക്കേണ്ട സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം രം?ഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമര്‍ശനമറിയിച്ചിരുന്നു. മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തുവെന്നാണ് മുന്‍മന്ത്രി എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ ‘യൂ-ടേണ്‍’ അടിച്ചു എന്നായിരുന്നു എം.എല്‍.എ വി. ശിവന്‍കുട്ടിയും പ്രതികരിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിനെ ദുര്‍വ്യയമെന്ന് വിളിച്ച് എതിര്‍ത്ത വി.ഡി. സതീശന്‍, ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റിയതിനെയും യാത്ര തടസ്സപ്പെട്ട് തിരികെ ഇറങ്ങേണ്ടി വന്നതിനെയും പരിഹസിച്ചായിരുന്നു ശിവന്‍കുട്ടിയുടെ വിമര്‍ശനം. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരികെ ഇറക്കേണ്ടി വരികയും പിന്നീട് വീണ്ടും യാത്ര തുടരുകയുമായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ ഉപയോഗത്തിനെതിരെ വലിയ രീതിയില്‍ ശബ്ദമുയര്‍ത്തിയ വി.ഡി. സതീശന്‍ തന്നെ ഇപ്പോള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ദുരുപയോഗം ചെയ്തതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *