മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി എം എം മണി. തമിഴ്നാട് സര്‍ക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കു.തമിഴ്നാടിന് ഇപ്പോള്‍ കൊടുക്കുന്ന അളവില്‍ വെള്ളം കൊടുക്കണം. കേരളത്തിന്റെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണം.
ഏതു വിജയ് സര്‍ക്കാര്‍ ആയാലും ഈ തീരുമാനം നടപ്പാക്കാന്‍ പറ്റില്ല. ഇടുക്കിയിലെ 3 താലൂക്കുകള്‍ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അത് കയ്യില്‍ വച്ചാല്‍ മതിയെന്ന് എ എം മണി മറുപടി നല്കി.
അതേസമയം മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറക്കും. കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടും. മന്ത്രി സിടിആര്‍ നിര്‍മല്‍ കുമാര്‍ പങ്കെടുക്കും. 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം നെല്‍കൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂണ്‍ ഒന്നിനാണ് ഷട്ടര്‍ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം.
