തിരുവനന്തപുരം: മെഷീനില്‍ കൈകുടുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില റിസര്‍വ് ബാങ്കിന്റെ ഓഫീസിൽ ഇന്നലെയായിരുന്നു അപകടം.
ആര്‍ബിഐയ്ക്ക് വേണ്ടി കരാര്‍ ഏറ്റെടുത്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്.

ഉപയോഗ ശൂന്യമായ കറന്‍സി നോട്ടുകള്‍ നശിപ്പിക്കുന്നതിനുള്ള മെഷീന്‍ ഘടിപ്പിച്ച് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മെഷീന്റെ ബെല്‍റ്റില്‍ കൈ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെല്‍റ്റിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *