നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിലവില്‍ ഹോം ഐസൊലേഷനില്‍ കഴിയുകയാണ് കനിമൊഴി.

കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് തമിഴ്‌നാട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കനിമൊഴിയുടെ എല്ലാ പരിപാടികളും റദ്ദ് ചെയ്തു.തെരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി.
234 നിയമസഭ സീറ്റുകളാണ് തമിഴ്നാട്ടില്‍ ഉള്ളത്. ഈ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വിജയിക്കുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *