കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി പുകഴ്ത്തി നടന്‍ ജഗദീഷ്. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും വേണ്ടെന്ന് ആദ്യമേ പ്രഖ്യാപിച്ചതിനാല്‍ തനിക്ക് എന്തും സംസാരിക്കാമെന്ന് ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയുമെന്നും എന്നാല്‍ വെരി ഡൗണ്‍ ടു എര്‍ത്ത് എന്നേ താന്‍ പറയുള്ളൂവെന്നും ജഗദീഷ് പറഞ്ഞു. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനത്തിലായിരുന്നു മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള നടന്റെ പുകഴ്ത്തല്‍.

‘മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ്ങ് സതീശന്‍, വെരി ഡേറിംഗ് സതീശന്‍, വെരി ഡിപ്ലോമാറ്റിക് സതീശന്‍, വെരി ഡൊമിനേറ്റിംഗ് സതീശന്‍ എന്നൊക്കെ പറയും. പക്ഷേ വെരി ഡൗണ്‍ ടു എര്‍ത്ത് സതീശന്‍ എന്നേ ഞാന്‍ പറയുള്ളു. അതാണ് നമ്മുടെ മുഖ്യമന്ത്രി. മറ്റുള്ളവന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നൊരാളാണ് അദ്ദേഹം’, ജഗദീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *