കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹിയില്‍ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചര്‍ച്ച. മുഖ്യമന്ത്രി ആരെ പിന്തുണക്കുമെന്നതിലാണ് ആകാംക്ഷ. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനായി മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയതായിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള്‍ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്.
ബെന്നി ബഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി ഉള്‍പ്പെടെ എം.പിമാരും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ജോസഫ് വാഴക്കനുമാണ് പരിഗണനയില്‍. നേരത്തെ കെ മുരളീധരന്‍, സണ്ണി ജോസഫ് തുടങ്ങിയവര്‍ ഹൈക്കമാന്റിനെ നിലപാട് അറിയിച്ചിരുന്നു. കെസി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളില്‍ ഒന്നാണ് മാത്യു കുഴല്‍നാടന്‍. ഇതിനിടെ, പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെയും മുന്‍ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങള്‍ തേടാന്‍ ഹൈക്കമാന്‍ഡ് ദീപ ദാസ് മുന്‍ഷി ചുമതലപ്പെടുത്തിയിരുന്നു.
