ഡെന്റിസ്ട്രി അസി. പ്രഫസര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഡി.എ. 40 ശതമാനം മുതല്‍ 70 ശതമാനം ലോവര്‍ ലിംപ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്. പ്രായ പരിധി 01.01.2021 ന് 41 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയില്‍ 15600-39100 രൂപ, പബ്ലിക്ക് ഹെല്‍ത്ത് ഡെന്റിസ്ട്രിയില്‍ എം.ഡി.എസ് ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 23 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റിന്റെ ഓഫീസര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്. 4551/2021

ആയുര്‍വേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിന് 24ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി പാസ്സായ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വര്‍ഷം കാലാവധിയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസ്സാവുകയും ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.
പി.എന്‍.എക്‌സ്. 4552/2021

ടെണ്ടര്‍ ക്ഷണിച്ചു
വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുള്ള തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ അതിഥികള്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ അലക്കി വൃത്തിയാക്കി തേച്ച് തിരികെ ഏല്‍പ്പിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: 0471-2324897/ 2324453.
പി.എന്‍.എക്‌സ്. 4553/2021

സി.ഡബ്ല്യു.സി തലശേരി വെയര്‍ ഹൗസ് 26ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും
സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ(സി.ഡബ്ല്യു.സി) തലശേരി സെന്‍ട്രല്‍ വെയര്‍ ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. സി.ഡബ്ല്യു.സിയുടെ കേരളത്തിലെ 12-ാമത്തെ വെയര്‍ ഹൗസാണു തലശേരിയിലേത്.
തലശേരി കിന്‍ഫ്ര സ്‌മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ 3.71 ഏക്കറില്‍ 12.5 കോടി ചെലവില്‍ നിര്‍മിച്ച വെയര്‍ ഹൗസ് സമുച്ചയത്തിന് 12,520 മെട്രിക് ടണ്‍ സംഭരണ ശേഷിയുണ്ട്. മികച്ച നിലവാരത്തിലുള്ള റോഡുകള്‍, ആധുനിക അഗ്നിശമന സാമഗ്രികള്‍, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്കു പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താവുന്ന കനോപ്പി റൂഫിങ്, 24 മണിക്കൂര്‍ സി.സി.ടി.വി. സെക്യൂരിറ്റി സംവിധാനങ്ങള്‍ എന്നിവ ഇതിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
തലശേരി സെന്‍ട്രല്‍ വെയര്‍ ഹൗസില്‍ 26നു വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി. അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സി.ഡബ്ല്യു.സി. മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്. 4554/2021

തൃശ്ശൂര്‍ വനിതാ പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍
തൃശൂര്‍ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജില്‍ നിലവിലുള്ള ഒഴിവുകളില്‍ മൂന്നാമത്തെ സ്പോട്ട് അഡ്മിഷന്‍ നടത്തും. സംസ്ഥാന പ്രവേശന റാങ്ക് ലിസ്റ്റില്‍ ഏത് റാങ്കുള്ള വിദ്യാര്‍ത്ഥിനിക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നവംബര്‍ 20 രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളേജില്‍ രജിസ്ട്രേഷന്‍ നടത്താം. 11ന് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. പെണ്‍കുട്ടികള്‍ക്കു ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഫീസ്, കൊണ്ടുവരേണ്ട രേഖകള്‍ തുടങ്ങിയ വിവരങ്ങള്‍ക്ക്: www.gwpctsr.ac.in.
പി.എന്‍.എക്‌സ്. 4555/2021

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ അതിഥി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. അഭിമുഖത്തിന്റെ തീയതിയും സമയക്രമവും: ന്യായം വിഭാഗം നവംബര്‍ 25 ന് രാവിലെ 11ന്, ജ്യോതിഷം വിഭാഗം നവംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന്, വ്യാകരണം വിഭാഗം നവംബര്‍ 26 ന് രാവിലെ 10.30 ന്, വേദാന്ത വിഭാഗം നവംബര്‍ 26 ന് ഉച്ചയ്ക്ക് 1.30 ന്.
പി.എന്‍.എക്‌സ്. 4556/2021

ടെലിവിഷന്‍ കേബിള്‍ സേവനം
തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എത്തുന്ന അതിഥികള്‍ ഉപയോഗിക്കുന്ന മുറികളിലെ ടെലിവിഷനുകള്‍ക്ക് കേബിള്‍ സേവനം (ഫ്രീ ചാനല്‍ + 30 പെയിഡ് ചാനല്‍) ലഭ്യമാക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: 0471

ഡിപ്ലോമ പ്രോഗ്രാമുകളില്‍ സ്പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എന്‍ജിനിയറിങ് കോളേജിലേക്കും ഒന്നാം വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍ അതതു ജില്ലകളിലെ മോഡല്‍ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാര്‍ എന്‍ജിനിയറിങ് കോളേജിലും നേരിട്ട് ബന്ധപ്പെടണം. ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, ഇലക്ട്രികല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അര്‍ഹരായവര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജ്, മാള (0480 2233240, 8547005080). മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് (0486 2232246, 8547005084). മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര (0481 2542022, 8547005081). എന്‍ജിനിയറിങ് കോളേജ്, പൂഞ്ഞാര്‍ (8547005085) എന്നിവിടങ്ങളില്‍ ബന്ധപ്പെടുകയോ ചെയ്യണം.
പി.എന്‍.എക്‌സ്. 4550/2021

അക്ഷയ കേരളം’ പദ്ധതി: ദ്വിദിന പരിശീലനം ആരംഭിച്ചു

കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലാ ടിബി കേന്ദ്രവും ജില്ലാ ടിബി ഫോറവും സംയുക്തമായി ‘അക്ഷയ കേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഉള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ ടിബി കേന്ദ്രത്തില്‍ നടത്തിയ പരിപാടി കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ടിബി ആന്‍ഡ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് റീജ്യണല്‍ ഡയറക്റ്റര്‍ സുമ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.
എന്‍.സി.ഡി – ടി ബി എച്ച്.ഐ വി സംയോജിത സ്‌ക്രീനിംഗിന് വേണ്ടിയുള്ള ഫാല്‍ക്കണ്‍ റ്റിയൂബുകള്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ജില്ലാ ടിബി കേന്ദ്രം സിനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ ശില്പക്ക് കൈമാറി. ‘നേതൃത്വ ഗുണം ‘ എന്ന വിഷയത്തില്‍ ജില്ലാ ടിബി കേന്ദ്രം സ്റ്റാറ്റിസ്റ്റികല്‍ അസിസ്റ്റന്റ് അബ്ദുല്‍ സലാം കെ.എയും ‘ജീവിത ശൈലീ രോഗങ്ങളും ക്ഷയ രോഗവും’ എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് സിനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ ഇ.കെ.ഷിജിത്തും ‘റോള്‍ ഓഫ് ടിബി ഫോറം’ എന്ന വിഷയത്തില്‍ ജില്ലാ ടിബി ഫോറം പ്രസിഡണ്ട് ശശികുമാര്‍ ചേളന്നുരും ക്ലാസ്സെടുത്തു.
ഇന്ന് (നവംബര്‍ 19) ‘മയക്കുമരുന്നുപയോഗവും എയ്ഡ്സും’ എന്ന വിഷയത്തില്‍ ഇ.പ്രഷൂഭനും ‘ടീം വര്‍ക്ക് ‘ എന്ന വിഷയത്തില്‍ കൗണ്‍സിലര്‍ സുനുമോളും ‘അക്ഷയ കേരളം ‘ എന്ന വിഷയത്തില്‍ ജില്ലാ ടിബി കേന്ദ്രം കണ്‍സള്‍ട്ടന്റും ‘എങ്ങനെ നല്ല ഒരു കൗണ്‍സിലര്‍ ആവാം’ എന്ന വിഷയത്തില്‍ പരിശീലകന്‍ ആന്റണി ജോണി ആനിതോട്ടത്തിലും ക്ലാസെടുക്കും.

അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്: കര്‍ഷക തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ഇ – ശ്രം പോര്‍ട്ടലില്‍ കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ 2021 ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. www.eshram.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

തൊഴില്‍ മേള : ഉദ്യോഗ ദായകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2021 ഡിസംബര്‍ മൂന്നാം വാരം കോഴിക്കോട് നടക്കുന്ന തൊഴില്‍ മേളയില്‍ ജില്ലയിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സൗജന്യമായി നടത്തുന്ന ജോബ്ഫെസ്റ്റിലേക്കുളള ഒഴിവുകള്‍ jobfest2021@gmail.com ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370178/76.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – കൊമേഴ്‌സ്/ആര്‍ട്‌സില്‍ ബിരുദവും ഷോര്‍ട്ട് ഹാന്‍ഡ് ആന്റ് ടൈപ്പ് റൈറ്റിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, രണ്ട് വര്‍ഷത്തെ പരിചയം എന്‍ടിസി/എന്‍എസി, ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇന്റര്‍വ്യൂ നവംബര്‍ 20 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ നടക്കും. ഉദ്യാേഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍ – 0495 2377016

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലുമുണ്ടാകുന്ന രണ്ട് മാസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോമിയോ നഴ്സ് -കം – ഫാര്‍മസിസ്റ്റ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി പാസ്സായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10.30-ന് കൂടിക്കാഴ്ചക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ആഫീസില്‍ അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0495 2371748.

ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുളള ധനസഹായ പദ്ധതി പ്രകാരം 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകരുടെ ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. രക്ഷിതാവ് നിലവില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, കുട്ടി പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ തയ്യാറക്കിയ അപേക്ഷ നവംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് /മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2370379, 2370657.

ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ സ്റ്റാള്‍ പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍ ആരംഭിക്കുന്നു

കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ സ്റ്റാള്‍ പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍ പൊറ്റമ്മല്‍ ജംഗ്ഷനില്‍ നിന്നും 50 മീറ്റര്‍ മാറി ബീഫ് ആന്‍ഡ് മട്ടന്‍ സ്റ്റാളിന് സമീപം ആരംഭിക്കുന്നു. സ്റ്റാളിന്റെ ഉദ്ഘാടനം നവംബര്‍ 19 ന് രാവിലെ 9.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിക്കും. കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന വിലക്ക് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍, പഴങ്ങള്‍, മറുനാടന്‍ പച്ചക്കറികള്‍, ഹോര്‍ട്ടി കോര്‍പ്പ് പുറത്തിറക്കുന്ന അഗ്മാര്‍ക്ക് അംഗീകാരമുളള അമൃത് ബ്രാന്റ് തേന്‍ എന്നിവ ന്യായ വിലക്ക് പൊതുജനങ്ങള്‍ക്ക് ലഭിക്കും. പ്രവര്‍ത്തനസമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കുമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഡിസംബര്‍ ആദ്യവാരത്തോടെ ഹോം ഡെലിവറി ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ 9946872834, 8714144834.

അസി. പ്രൊഫസര്‍ അഭിമുഖം 22 ന്

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഷയത്തില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനത്തിനുളള അഭിമുഖം നവംബര്‍ 22 ന് നടത്തും. സമയം രാവിലെ 10 മണി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ.ഐ.സി.ടി.ഇ, കേരള പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹയര്‍സെക്കണ്ടറി മുതലുള്ള കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50% മാര്‍ക്ക് / ഗ്രേഡ് ലഭിച്ചിരിക്കണം. മെറിറ്റ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കാണ് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളത്. അപേക്ഷ ഫോം ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ kmtwwfb.org ഔദ്യോഗിക വെബ് സൈറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0495 2767213.

വനിതാ പോളിയിൽ സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

കോഴിക്കോട് മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ്, കൊമേഴ്സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (നവംബര്‍ 19) കോളേജില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ഇന്ന് രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്ത് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ നേരിട്ടു വന്ന് രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരും കോഷന്‍ ഡെപ്പോസിറ്റായി 1,000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3,780 രൂപയും എടിഎം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പിടിഎ ഫണ്ടായി 1,500 രൂപ പണമായി ഒടുക്കണം. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526123432, 0495 2370714.

ടെണ്ടര്‍ ക്ഷണിച്ചു

ഭൂജല അധിഷ്ഠിത കുടിവെളള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ 16 ഹാന്‍ഡ് പമ്പുകള്‍ റിപ്പയര്‍ ചെയ്യുന്ന പ്രവൃത്തി പൂർത്തിയാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ മൂന്നിന് വൈകീട്ട് മൂന്ന് വരെ. ഫോണ്‍ : 0495 2370016.

ഹോമിയോ മെഡിക്കല്‍ ആഫീസര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലുമുണ്ടാകുന്ന രണ്ടു മാസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് മെഡിക്കല്‍ ആഫീസര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നു. ബിഎച്ച്എംഎസ് പാസ്സായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 30 ന് രാവിലെ 10.30-ന് കൂടിക്കാഴ്ചക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസില്‍ അസ്സല്‍ രേഖകളും ഹോളോഗ്രാം ഉളള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പരിചയ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0495 2371748.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 22 ന്

സംസ്ഥാന വനിതാ കമ്മീഷന്‍ നവംബര്‍ 22 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.

ഡിഗ്രി സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ കല്ലൂപാറ എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (ഇ.സി), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കീം മെയിന്‍ ആന്റ് സപ്ലിമെന്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരെ ബി.ടെക് പ്രവേശനത്തിന് പരിഗണിക്കും. താത്പര്യമുളളവര്‍ റാങ്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.cek.ac.in. ഫോണ്‍ : 0469 2677890, 8547005034, 9447402630.

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബി.ടെക്. താലപ്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 9526415698.

Leave a Reply

Your email address will not be published. Required fields are marked *