തിരുവനന്തപുരം: കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക നീക്കവുമായി വി സി. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കാന്‍ വി.സി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ തീരുമാനം.

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ സര്‍ക്കാര്‍ ലോ കോളജിലാണ് ഇത്തരത്തില്‍ പുനര്‍മൂല്യ നിര്‍ണയത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയത്. ആദ്യ ഫലം വന്നപ്പോള്‍ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിച്ച 292 വിദ്യാര്‍ഥികളില്‍ 231 പേര്‍ക്കും മാര്‍ക്ക് കൂടി . ഇതോടെ ആദ്യ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു.

വിസി ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരീക്ഷാ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അതിനു പിന്നാലെയാണ് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കാനുള്ള നീക്കം നടത്തിയത്. രണ്ട് തവണ മൂല്യ നിര്‍ണയം നടത്തിയ ഉത്തരകടലാസുകളാണ് വീണ്ടും മൂല്യനിര്‍ണയത്തിന് വിധേയമാക്കുന്നത്. മൂന്നാം മൂല്യനിര്‍ണയത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും. ഏത് മൂല്യനിര്‍ണയത്തിലാണ് വീഴ്ചയെന്ന് പരിശോധിക്കും.

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളില്‍ എല്‍എല്‍ബ പരീക്ഷാ മൂല്യനിര്‍ണയം പൊളിച്ചെഴുതാന്‍ തീരുമാനിച്ചിരുന്നു. ഉത്തരക്കടലാസ് രണ്ട് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തും. സര്‍വകാശാലാ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പരാതിയുള്ള വിദ്യാര്‍ഥികള്‍ക്ക് സൂക്ഷ്മ പരിശോധനയ്ക്കായി ഉത്തര കടലാസുകള്‍ വിട്ടുനല്‍കും. പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥികള്‍ പുനര്‍ മൂല്യനിര്‍ണത്തില്‍ ജയിക്കുന്നുവെന്ന വാര്‍ത്ത

Leave a Reply

Your email address will not be published. Required fields are marked *