കൂത്താട്ടുകുളം: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കൂത്താട്ടുകുളം പിറവം റോഡിലാണ് അപകടമുണ്ടായത്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ പെട്ട യാത്രക്കാരെ നാട്ടുകാർ ചേർന്ന് കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിലേക്ക് മാറ്റി കൂത്താട്ടുകുളത്തു നിന്നുള്ള ഫയർഫോഴ്‌സ് സംഘവും പൊലിസും എത്തിയിരുന്നു.

റോഡിൽ നിന്ന് എതിര്‍വശത്തെ പെട്രോൾ പമ്പിലേക്ക് അശ്രദ്ധമായി കയറ്റാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ബൈക്കിൽ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതും പെട്രോൾ പമ്പിലെ ഇരുമ്പ് കമ്പിയിൽ ഇടിച്ച് ബസ് മറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പമ്പിൽ നിർത്തിയിട്ട മറ്റൊരു ബൈക്ക് യാത്രക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *