ന്യൂഡൽഹി: ലാബോറട്ടറി പരിശോധനകളിൽ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എവറസ്റ്റ്, എൽജി എന്നീ കമ്പനികളുടെ കായപ്പൊടികൾക്ക് വിലക്ക്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ ഉൽപ്പന്നങ്ങൾക്ക് നിലവാരമില്ലെന്നും തെറ്റായ ലേബലിങ് നടത്തിയെന്നും പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.ഒരു ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്നായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. എവറസ്റ്റിന്റെ കേന്ദ്രീകൃത ലൈസൻസുള്ള ഫാക്ടറിയിൽ നിന്നും മുംബൈയിലെ എൽജി ബ്രാൻഡ് യൂണിറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശേഖരിച്ച എല്ലാ സാമ്പിളുകളിലും ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം കായത്തിൽ കുറഞ്ഞത് 5% ആൽക്കഹോളിൽ ലയിക്കുന്ന ഘടകം ഉണ്ടായിരിക്കണം. എന്നാൽ പരിശോധിച്ച സാമ്പിളുകളിൽ ഇത് 0 മുതൽ 3% വരെ മാത്രമാണ് കണ്ടെത്തിയത്. നിശ്ചിത അളവിലും 30 മുതൽ 40% വരെ കുറവാണ് അസംസ്കൃത കായം ഉപയോഗിച്ചതെന്നും പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *