സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിട്ടി സിറ്റിംഗ് 26 ന്
സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിട്ടി മെമ്പര്‍ പി.കെ അരവിന്ദബാബു ഒക്ടോബര്‍ 26 ന് രാവിലെ 11 മുതല്‍ തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പോലീസ് ആക്ടിലെ 110 (1) പ്രകാരമുള്ള പരാതികള്‍ നല്‍കാം. പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികള്‍, മറ്റു പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.
കോറ ബാഗുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു
2026-27 സാമ്പത്തിക വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴിലുള്ള വിവിധ വിത്തു തേങ്ങ ഉത്പാദന കേന്ദ്രങ്ങളിലേക്ക് പോളിനേഷന് പ്രവര്‍ത്തനത്തിനായി ആവശ്യമായ കോറ ബാഗുകള്‍ ലഭ്യമാക്കുന്നതിന് താല്പ്പര്യമുള്ളവരില് നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.
പൂരിപ്പിച്ച ദര്‍ഘാസുകള്‍ നവംബര്‍ 13 ന് ഉച്ചതിരിഞ്ഞ് 3 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ചാവക്കാട് വിത്ത് വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2502580.
സര്‍ട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്
ഫിറ്റ്നസ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അസാപ്പ് കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍എസ്ഡിസി) സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്കില്‍ കൗണ്‍സിലിന്റെ ലെവല്‍ 4 യോഗ്യതയുള്ള കോഴ്സിന്റെ ദൈര്‍ഘ്യം 450 മണിക്കൂറാണ്. അടിസ്ഥാന യോഗ്യത പ്ലസ് ടു.
ഫിറ്റ്നസ് പരിശീലന മേഖലയിലെ അറിവും പ്രായോഗിക നൈപുണ്യവും നേടാന്‍ സഹായിക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജിം, ഫിറ്റ്നസ് സെന്ററുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ തുടങ്ങിയ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താം.
പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലുള്ള അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക്, ചാത്തന്നൂരിലാണ് പരിശീലനം. താല്പര്യമുള്ളവര്ക്ക് https://docs.google.com/forms/d/1Bpp1ujyA1801RPtEOMYUFkW1ei966Mvp85BoGxVsS1k/view-form എന്ന ലിങ്ക് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999721, 9554071284.
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള ഐ.സി.ഡി.എസ് ചേര്‍പ്പ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളില്‍ 2026 – 27 വര്‍ഷത്തേക്കുള്ള പ്രീ സ്കൂള്‍ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിനായുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ നാലിന് ഉച്ചക്ക് രണ്ട് മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചേര്‍പ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ചേര്‍പ്പ് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 8281999212, 0487 2348388.
സി-ഡിറ്റില്‍ വീഡിയോ എഡിറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു; അഭിമുഖം ഒക്ടോബര്‍ 29 ന്
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ്, കമ്പോസിറ്റിംഗ്, കലാസൃഷ്ടികളുടെ ആശയരൂപീകരണം, ഡിസൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്ക് കോണ്‍ട്രാക്ട്/ റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വ്വഹിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. യോഗ്യത പ്ലസ് ടു പാസ്സായിരിക്കണം. ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ്, പ്രിന്റ് ഡിസൈനിങ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ എതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ആഫ്റ്റര്‍ ഇഫക്ട്സ്, അഡോബ് ഇന്‍ഡിസൈന്‍, അഡോബ് ഇല്ല്യുസ്ട്രേറ്റര്‍ തുടങ്ങിയ സോഫ്റ്റ്വെയറുകളില് പ്രാവീണ്യമുള്ളവരായിരിക്കണം. ആറുമാസത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സി-ഡിറ്റിലെ മീഡിയ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ യോഗ്യരായവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കുന്നവര്‍ സി-ഡിറ്റുമായി ഒരു വര്‍ഷത്തേക്കുള്ള വര്‍ക്ക് കോണ്‍ട്രാക്ട്/ റേറ്റ് കോണ്‍ട്രാക്ട് കരാറില്‍ എര്പ്പെടേണ്ടതാണ്. കാലാവധിക്ക് ശേഷം കരാര്‍ പുതുക്കുന്നത് ആവശ്യമെങ്കില്‍ പരിഗണിക്കും. താല്പര്യമുള്ളവര് സിഡിറ്റിന്റെ തിരുവനന്തപുരത്തെ തിരുവല്ലം ഹെഡ് ഓഫീസില്‍ ഒക്ടോബര്‍ 29 ന് രാവിലെ 9.30 ന് ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പ്രായോഗിക പരീക്ഷയ്ക്കും അഭിമുഖത്തിനുമായി എത്തിച്ചേരണം.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് നവംബർ മൂന്നിന്
വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ വിശ്വകർമ വിഭാഗത്തിനായി സംവരണം ചെയ്ത ( കാറിഗറി നമ്പർ 431/2025) ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ തിരഞ്ഞെടുപ്പിന് വേണ്ടി പി.എസ്.സി നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റ് കാറ്റഗറി നമ്പർ 431/2025 പ്രകാരമുള്ള തസ്തികയിലേക്ക് നവംബർ മൂന്നിന് റേഞ്ച് ഫോറസ്റ്റ് ഓഫീസ് വാളയാർ, പുല്ലൻകുന്ന്, റോക്ക് ഗാർഡന് സമീപം, മലമ്പുഴ, പാലക്കാട് നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ ഐ.ഡി കാർഡ്, കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന സമയത്ത് ഹാജരാകേണ്ടതാണ്. ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്ക് മറ്റൊരവസരം നൽകുന്നതല്ല. വൈകി എഴുതുന്ന ഉദ്യോഗാർത്ഥികളെ ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല കൂടുതൽ വിവരങ്ങൾ ഒ ടി ആർ പ്രൊഫൈലിൽ ലഭ്യമാണ്.
കരാര്‍ നിയമനം
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിൻ്റെ മുട്ടം വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേയ്ക്ക് നൈറ്റ് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് മുന്‍പായി ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, ഇടുക്കി ഡിവിഷന്, കട്ടപ്പന എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04868 272412
(ഐ.ഡി.കെ.പി.ആര് 114/10/26)\
തൊടുപുഴയിൽ നിന്നും ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം ഞായറാഴ്ച മുതൽ
കേരളപ്പിറവിദിനത്തിൽ അടുത്ത യാത്രയ്ക്കായി ബുക്കിങ് തുടങ്ങി
അന്തർസംസ്ഥാന വിനോദയാത്രകളുടെ ഭാഗമായി ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം വിനോദയാത്രയൊരുക്കി തൊടുപുഴ കെഎസ്ആർടിസി. ആദ്യ യാത്ര ഒക്ടോബർ 25ന് (ഞായറാഴ്ച്ച) . തുടക്കമാകും . തൊടുപുഴയിൽ നിന്നും ആരംഭിക്കുന്ന അഞ്ച് ദിവസം നീളുന്ന യാത്രയിൽ ചരിത്രവും സംസ്കാരവും വിനോദവും ഒത്തുചേരുന്ന ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.
ഹൈദരാബാദിൻ്റെ ചരിത്രപ്രാധാന്യവും സാംസ്കാരിക പൈതൃകവും അടുത്തറിയാൻ അവസരമൊരുക്കുന്നതാണ് യാത്ര. ലോകപ്രശസ്തമായ രാമോജി ഫിലിം സിറ്റി, ചരിത്രമുറങ്ങുന്ന ഗോൽക്കൊണ്ട, ഹൈദരാബാദിൻ്റെ അടയാളമായ ചാർമിനാർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇതോടൊപ്പം നെഹ്റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻ.ടി.ആർ ഗാർഡൻ, ഹുസൈൻ സാഗർ തടാകം, അമർജ്യോതി സ്മാരകം തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഹൈദരാബാദ് നഗരത്തിലെ പ്രധാന കാഴ്ചകളും യാത്രയുടെ ഭാഗമായി പരിചയപ്പെടാം.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിൻ്റെ കെറ്റിഡിഎസ് എ.സി ബസിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് 17,190 രൂപയാണ് പാക്കേജ് നിരക്ക്. മൂന്ന് പേർക്ക് പങ്കിടാവുന്ന എ.സി മുറിയിലെ താമസം, മൂന്ന് ദിവസത്തെ ഭക്ഷണം, ബസ് യാത്രാച്ചെലവ്, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ദിവസത്തെ യാത്രയിലൂടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ചരിത്രവും വിനോദവും നിറഞ്ഞ അവധിക്കാലം ആസ്വദിക്കാനാകും. രണ്ടാമത്തെ യാത്ര നവംബർ ഒന്നിനാണ്. യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 83048 89896, 97449 10383
റീടെന്‍ഡര്‍ ക്ഷണിച്ചു
അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 65 അങ്കണവാടികളിലെ പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം പാല്, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് റീടെന്‍ഡർ ക്ഷണിച്ചു. ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് ഒരുമണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04869252030, 9526037963.
റീടെന്‍ഡര്‍ ക്ഷണിച്ചു
അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള കുമളി പഞ്ചായത്തിലെ 46 അങ്കണവാടികളിലെ പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം പാല്, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് റീടെന്‍ഡർ ക്ഷണിച്ചു. ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് ഒരുമണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04869252030, 9526037963
ടെന്‍ഡര്‍ ക്ഷണിച്ചു
നെടുംകണ്ടം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്ക് 2026-27 വര്‍ഷത്തെ പ്രീ-സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡർ ക്ഷണിച്ചു. നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടു വരെ ടെന്‍ഡർ നൽകാം.
ഫോണ്‍: 04868 232349, 9446729967
അഭിമുഖം
പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നു. ഏഴാം ക്ലാസ്സ് പാസ്സായവരും 18 വയസ്സ് പൂര്‍ത്തിയായവരുമായ ഉദ്യോഗാര്‍ഥികള്‍ നിന്നും വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30 ന് രാവിലെ 10ന് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0471-2577465.
ഐ. ഐ.ഐ. സി. യിൽ 540 പേർക്ക് സൗജന്യ നൈപുണ്യ പരിശീലനം
വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യം
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ, പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ 540 പേർക്ക് സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലനം.
നിർമാണം, ഹോസ്പിറ്റാലിറ്റി മേഖലകളിലായി 18 വ്യത്യസ്ത കോഴ്സുകളാണ് പരിശീലനത്തിനായി ഒരുക്കിയിരിക്കുന്നത്. ഓരോ കോഴ്സിലും 30 പേർക്ക് വീതം പരിശീലനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന ഫീസ് പൂർണ്ണമായും സർക്കാർ വഹിക്കും.
പദ്ധതി മാർഗനിർദ്ദേശങ്ങൾ പ്രകാരം പരിശീലനത്തിൽ പങ്കെടുക്കുന്ന വനിതകൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും.
പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, എൻജിനീയറിങ് ബിരുദം തുടങ്ങി, വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിശീലന കോഴ്സുകളിൽ അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പ്ലംബർ, സോളാർ പി.വി. ഇൻസ്റ്റാളർ, റോഡ്വേ സർവേയർ, ബ്രിക്ക് മേസൺ, കൺസ്ട്രക്ഷൻ ഇലക്ട്രീഷ്യൻ, സർവേയർ, ഡ്രാഫ്റ്റ്സ്പേഴ്സൺ, ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്, വെൽഡർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഷട്ടറിംഗ് കാർപെന്റർ, എച്ച്. വി. എ. സി ടെക്നീഷ്യൻ എന്നിവ ഉൾപ്പെടുന്നു.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20 ന്
ഫോൺ: 8078980000.
തൊഴിൽ അവസരങ്ങൾ: താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2027-29 വർഷങ്ങളിൽ ലഭിക്കാൻ സാധ്യതയുള്ള വിവിധ തൊഴിൽ അവസരങ്ങളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.
ലിസ്റ്റുകൾ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഉദ്യോഗാർഥികൾക്ക് താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ വെബ്സൈറ്റ് സന്ദർശിച്ചോ ലിസ്റ്റ് പരിശോധിക്കാം.
ലിസ്റ്റ് സംബന്ധിച്ച പരാതികൾ/അപ്പീലുകൾ നവംബർ 18 നകം ഇമെയിൽ ആയോ നേരിട്ടോ സമർപ്പിക്കാം.
ഇ മെയിൽ:
teetmry.emp.lbr@kerala.gov.in,
teetmry.emp@gmail.com
ഫോൺ : 0495 2225995
നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിംഗ്
196 അപേക്ഷകള്‍ സ്വീകരിച്ചു
ഭിന്നശേഷിക്കാരുടെ നിയമപരമായ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 പ്രകാരമുള്ള പ്രതിമാസ ഹിയറിങ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് വിഭാഗത്തില്‍ 177, സ്വത്തുസംബന്ധമായ വിഭാഗത്തില്‍ 10, മറ്റ് നിയമപരമായ വിഭാഗങ്ങളിലായി ഒന്‍പത് എന്നിങ്ങനെ ആകെ 196 അപേക്ഷകളാണ് സ്വീകരിച്ചത്.
നാഷണല്‍ ട്രസ്റ്റ് ആക്ട് ജില്ലാ സമിതിയുടെ ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അപേക്ഷകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അനുമതി ലഭിക്കുന്ന അപേക്ഷകര്‍ക്ക് നാഷണല്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയ അവസ്ഥയിലുള്ളവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായാണ് നാഷണല്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും എന്‍.ജി.ഒ മെമ്പര്‍ കണ്‍വീനറായും പി.ഡബ്ളിയു.ഡി അംഗം മെമ്പറായുമാണ് ജില്ലാ സമിതി പ്രവര്‍ത്തിച്ച് വരുന്നത്. ഭിന്നശേഷിക്കാരുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അപേക്ഷകള്‍ പരിശോധിക്കുക, അര്‍ഹരായവര്‍ക്ക് നിയമപരമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുക, അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തുക എന്നിവയാണ് ഹിയറിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
വ്യാഴാഴ്ച നടന്ന ഹിയറിങ്ങില്‍ ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി, എല്‍.എല്‍.സി കണ്‍വീനര്‍ ടി.കെ. മുഹമ്മദ് യൂനുസ്, ജില്ലാ ലോ ഓഫീസര്‍ മനു സോളമന്, രജിസ്ട്രാര്‍ ഓഫീസര്‍ രാജേഷ്, എല്‍.എല്‍.സി പിഡബ്ല്യുഡി മെമ്പര്‍ ബാബുരാജന്, എല്‍.എല്‍.സി
കോര്‍ഡിനേറ്റര്‍ എ.ആര്. ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.
എം. എസ്. എം. ഇ. ക്ലിനിക്ക് നാളെ
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി വടകര വ്യവസായ താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തിൽ എം. എസ്. എം. ഇ. ക്ലിനിക്ക് സംഘടിപ്പിക്കുന്നു.
നാളെ (ഒക്ടോബർ 24ന്) രാവിലെ 9.30ന് വടകര ഹോട്ടൽ ക്രിസ്റ്റൽ സ്യൂട്ടിൽ നടക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം വടകര നഗരസഭ ചെയർമാൻ പി. കെ. ശശി നിർവഹിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. എം. ഷൈനി അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തും.
സംരംഭങ്ങളുടെ വികസനം, പ്രവർത്തനക്ഷമത വർധിപ്പിക്കൽ, വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തൽ, സംരംഭകർ നേരിടുന്ന വിവിധ വെല്ലുവിളികൾ എന്നിവ ക്ലിനിക്കിൽ ചർച്ച ചെയ്യും. വ്യവസായ-വാണിജ്യ മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകളും മാർഗനിർദേശങ്ങളും നൽകും.
പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം
അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രോജക്റ്റ് അസിസ്റ്റന്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു .
അപേക്ഷകൾ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 28 നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 18 നും 30 നും മദ്ധ്യേ. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കുന്നതാണ്.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെൻ്റ് പാസായിരിക്കണം.അല്ലെങ്കിൽ
കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.
ഫോൺ : 0496-2500101
