ആന്ധ്രപ്രദേശിലെ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 മരണവും നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തു. ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുള്ള തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.നിരവധി പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികള്‍ നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കഴിഞ്ഞ ദിവസം 12 പേര്‍ മരിച്ചിരുന്നു. 18 ഓളം പേരെ ഈ സംഭവങ്ങളില്‍ കാണാതായിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനായി ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പലയിടത്തും റോഡുകൾ തകർന്നു. പലയിടത്തും റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. രായലസീമ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ചിറ്റൂർ, കടപ്പ, കുർണൂൽ, അനന്തപുർ ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. ചെയ്യൂർ പുഴ കരകവിഞ്ഞൊഴുകുന്നു. കടപ്പ വിമാനത്താവളം നവംബർ 25 വരെ അടച്ചിടും. ഇന്നലെ മൂന്ന് സംസ്ഥാന ട്രാൻസ്പോർട്ട് ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *