യുവാക്കളെ എച്ച്ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണമെന്ന വിവാദ പരാമർശവുമായി മാർത്തോമ സഭാ വൈദിക ട്രസ്റ്റി റവ.ഡോ.കെ.തോമസ്. ‘വിവാഹച്ചടങ്ങിൽ ഇന്ന് വാഴ്ത്താൻ കൊണ്ടുവരുന്ന ശരീരങ്ങൾ അത്ര പറ്റിയതല്ലെന്നും അധിക്ഷേപ പരമാർശം.
ടെസ്റ്റുകൾക്ക് വിധേയമായി മാത്രം മാ‍ർത്തോമസഭയിലെ വിവാഹങ്ങൾ നടത്തണം.

മക്കൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താൻ കഴിയണമെന്നും വൈദീക ട്രസ്റ്റി ഡോ. കെ തോമസ്. ക‍ർണാടകയിലെ കോളേജ് വിദ്യാ‍ർത്ഥികൾക്ക് എച് ഐ വി ടെസ്റ്റ് നടത്താനുളള തീരുമാനം പരാമ‍ർശിച്ചായിരുന്നു പ്രസംഗം.

മാർത്തോമസഭ കുടുംബസംഗമത്തിലാണ് റവ.ഡോ.കെ തോമസിൻറെ പരാമ‍ർശമുണ്ടായിരുന്നുത്. പ്രസം​ഗം പുറത്തു വന്നതോടെ പരാമർശം സഭയിലെ യുവാക്കളെ അപമാനിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ വിമ‍ർശനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *