തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശത്തെ വെല്ലുവിളിച്ച രമ്യാ ഹരിദാസ് എംഎല്‍എയുടെ നടപടിയില്‍ സ്പീക്കര്‍ക്ക് കടുത്ത അതൃപ്തി. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനായി രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയതിലാണ് അതൃപ്തി.

തനിക്കോ തന്റെ ഓഫീസിനോ കത്ത് ലഭിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്. രമ്യയോട് നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സ്പീക്കറുടെ ഓഫീസിനെ വിവാദത്തിന്റെ ഭാഗമാക്കാന്‍ പാടില്ല. സ്പീക്കറുടെ ഓഫീസിനെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ ആകില്ല. രമ്യ ഹരിദാസ് വിളിച്ചിരുന്നു. തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *