ആലുവ: ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച് സ്വർണവും പണവും കവർന്നു. രണ്ടംഗ സംഘമാണ് പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ മർദിച്ച് ആയിരം രൂപയും മൂന്ന് പവൻ സ്വർണവും കവർന്നത്. പൊലീസ് ഉടൻ പിടികൂടും.
കോഴിക്കോട് പോകുന്നതിനായി പെരുമ്പാവൂരിൽ നിന്ന് ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ എത്തിയപ്പോഴായിരുന്നു സംഭവം. ആദ്യം സംഘം കല്ല് ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തുകയും പിന്നീട് ക്രൂരമായി മര്ദിക്കുകയുമായിരുന്നു. ജോഫിന്റെ കൈയിൽ ഉണ്ടായിരുന്ന പണവും സ്വർണമാലയുമാണ് സംഘം കവർന്നെടുത്തത്. പ്രതികൾ സ്ഥിരമായി ഇതേ പരിസരത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നവരാണെന്ന് പൊലീസ് പറയുന്നു.
