PIM വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ പൊതുചർച്ചയെ പാട്ടി ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. പാർലമെന്ററി വ്യാമോഹം സിപിഐഎം ഇപ്പോൾ മാത്രം ചർച്ച ചെയ്യുന്ന കാര്യമല്ല. പാർട്ടിയെ അടിമുടി ബാധിച്ച രോഗമാണ് പാർലമെന്ററി വ്യാമോഹം. ഇ എം എസ് ജീവിച്ചിരുന്ന കാലത്ത് അതിശക്തമായി ഈ വിഷയത്തിൽ താകീത് നല്കിയതായിരുന്നു, പാവപ്പെട്ട പാർട്ടി മെമ്പർമാർക്കല്ല വ്യാമോഹം പാർട്ടി നേത്യത്വത്തെയാണ് പാർലമെന്ററി വ്യാമോഹം പിടികൂടിയിരിക്കുന്നത്. ഇതിനെതിരെ പാർട്ടിയ്ക്കുള്ളിൽ തന്നെ ഒട്ടേറെ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അതിനൊന്നും ഒരു ഫലവും ഉണ്ടായിട്ടില്ല ടി കെ ഗോവിന്ദൻ പറഞ്ഞു.
എല്ലാവർക്കും സ്ഥാനമാനങ്ങളിൽ കയറി പറ്റാൻ ഉള്ള ശ്രമം ആണ് നടക്കുന്നത്. താൻ വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നു അപ്പോഴൊക്കെ നിരവധി തവണ പാർലമെന്ററി സ്ഥാനത്തേക്കുള്ള മത്സരങ്ങൾ വന്നിട്ടുണ്ട് എന്നാൽ അപ്പോഴൊന്നും ഒരു മോഹവും തനിക്ക് ഉണ്ടായിട്ടില്ല. അഞ്ചും എട്ടും തവണ മത്സരിച്ചവർ ഉണ്ട്. അതിനെതിരെ പ്രതികരിച്ചത് ആണ് വ്യാമോഹം എങ്കിൽ ആയിക്കോട്ടെ. നാലാമത്തെ തവണ മത്സരിക്കുന്നതിനെ എതിർത്തതാണോ പാർലമെന്ററി വ്യാമോഹം?
മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രമേ ഉള്ളൂ. ഇന്ന് നിലവിലുള്ള നേത്യത്വത്തിൽ പിണറായിയ്ക്ക് പകരമായി മറ്റൊരു നേത്യത്വം ഉണ്ടെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി പരമ യോഗ്യൻ ആണെന്ന നിലപാട് തനിക്കില്ല.സംസ്ഥാന സെക്രട്ടറി ആകാൻ നിരവധി ആളുകൾ പാർട്ടിയിലുണ്ട്. പാർട്ടി നേത്യത്വത്തോട് കടുത്ത അതൃപ്തിയാണ് അണികൾക്ക് ഉണ്ടായിരിക്കുന്നത്.ഇത് പാർട്ടി തിരിച്ചറിയണം. പാർട്ടിയിലെ അതൃപ്‌തിയുള്ളവരെ കണ്ടെത്തി പരിഹാരം കാണാൻ കഴിയുന്നില്ല. ഈ അസംതൃപ്‌തിയ്ക്ക് കാരണം നേതൃത്വം ആണ് ടി കെ ഗോവിന്ദൻ വ്യക്തമാക്കി.
