കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊലപ്പെടുത്തി. ബീഹാർ സ്വദേശിയായ മുഹമ്മദ് ജാഹിർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹപ്രവർത്തകനും ബീഹാർ സ്വദേശിയുമായ മുഹമ്മദ് ഷാഹിലിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ജോലിക്കിടെയുള്ള വിശ്രമ വേളയിലായിരുന്നു സംഭവം. പ്രതി മുഹമ്മദ് ഷാഹിൽ കമ്പിപ്പാര കൊണ്ട് മുഹമ്മദ് ജാഹിറിനെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹിർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
