കൊടുവള്ളി : റിപ്പോർട്ടർ ചാനലിലെ പോലീസ് റെയ്ഡിനെ കുറിച്ച് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ പി കെ ഫിറോസ്, ഇത് മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുള്ള റെയ്ഡാണ്. പക്കാ ഫ്രോഡുകളിൽ നിന്നും മാധ്യമങ്ങളെ സ്വതന്ത്രമാക്കാനുള്ള റെയ്ഡ് എന്നാണ് പ്രതികരണം,
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
ക്രിമിനലുകളും തട്ടിപ്പുകാരും എവിടെപ്പോയി ഒളിച്ചാലും അവരെ പിടികൂടി നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരിക എന്നത് നിയമപാലനത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്. എന്നാൽ അത്തരക്കാർ ഒരു മാധ്യമ സ്ഥാപനം തുടങ്ങിയാൽ പിന്നെ അവരെ തൊടാൻ പറ്റില്ല എന്ന നില വന്നാൽ കള്ളൻമാരും തട്ടിപ്പുകാരും കൂടുതൽ മാധ്യമ മേഖലയിലേക്ക് കടന്നു വരികയും നിയമപാലനം സാധ്യമാകാതിരിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യമാണ് റിപ്പോർട്ടർ ടി വി റെയ്ഡിലൂടെ കേരള പോലീസ് ഇല്ലാതാക്കിയത്. യഥാർത്ഥത്തിൽ ഇത് മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുള്ള റെയ്ഡാണ്. പക്കാ ഫ്രോഡുകളിൽ നിന്നും മാധ്യമങ്ങളെ സ്വതന്ത്രമാക്കാനുള്ള റെയ്ഡ്. കേരള പോലീസിന് അഭിനന്ദനങ്ങൾ
