മിസ് കേരള ഉൾപ്പെടെഉള്ളവർ മരിച്ച വാഹനാപകടക്കേസിൽ ഹോട്ടലിൽ നിന്ന് ഊരിമാറ്റിയ ഹാർഡ് ഡിസ്കിനായി കൂടുതൽ തെരച്ചിലിന് സാധ്യത.ഹോട്ടലുടമ റോയിയുടെ നി‌ർദ്ദേശ പ്രകാരം ജീവനക്കാർ‌ ഹാ‌ർഡ് ഡിസ്ക് ഊരി നവംബർ ഒന്നിന് കായലിൽ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ സ്കൂബ ഡൈവേഴ്സിനെ ഉപയോഗിച്ച് കായലിൽ തിരച്ചിൽ നടത്തിയിട്ടും ഇത് കണ്ടെത്താനായില്ല.

അതേസമയം ഡിവിആർ കണ്ടെത്തുന്നത് ദുഷ്കരമെന്ന് തെരച്ചിൽ സംഘം. ഹാർഡ് ഡിസ്ക് ലഭിച്ചാലും ദൃശ്യങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബർ വിദഗ്ധരും പറയുന്നു. അപകടത്തിൽ പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കായലിൽ അടിയൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ വലിച്ചെറിഞ്ഞ ഇടത്തുനിന്ന് അത് ഒഴുകിപ്പോയിട്ടുണ്ടാവും. ഇങ്ങനെയാണെങ്കിൽ ഹർഡ് ഡിസ്ക് കണ്ടെത്തൽ ഏറെ ദുഷ്കരമാകുമെന്നാണ് തെരച്ചിൽ സംഘം പറയുന്നത്.

ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ നടത്തിയിയ തെരച്ചിൽ ഇന്നലെ അവസാനിപ്പിച്ചീഉന്നു. ഹാർഡ് ഡിസ്ക് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്. പ്രൊഫഷണൽ സ്കൂബ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കായലിൽ ചെളി നിറഞ്ഞ് കിടക്കുകയാണെന്ന് സ്കൂബ ഡൈവിംഗ് സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *