കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ ആരോപണ വിധേയരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി ആവശ്യമാണോ എന്ന വിഷയത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വിധി പറയാൻ മാറ്റി. വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ച വയനാട് പുൽപ്പള്ളിയിലെ കേസിലെ പ്രോസിക്യൂഷൻ അനുമതി വിഷയമാണ് പരിഗണിക്കുന്നത്. പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വായ്പാ ദാതാക്കളായ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ അനുമതി അനിവാര്യമാണെന്ന് വിജിലൻസ് വകുപ്പും നിലപാടെടുത്തു. വ്യത്യസ്ത അഭിപ്രായം വന്ന സാഹചര്യത്തിൽ സർക്കാർ ഇതുസംബന്ധിച്ച തീരുമാനം കോടതിയുടെ തീർപ്പിന് വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *