കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ ആരോപണ വിധേയരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി ആവശ്യമാണോ എന്ന വിഷയത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വിധി പറയാൻ മാറ്റി. വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ച വയനാട് പുൽപ്പള്ളിയിലെ കേസിലെ പ്രോസിക്യൂഷൻ അനുമതി വിഷയമാണ് പരിഗണിക്കുന്നത്. പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വായ്പാ ദാതാക്കളായ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ അനുമതി അനിവാര്യമാണെന്ന് വിജിലൻസ് വകുപ്പും നിലപാടെടുത്തു. വ്യത്യസ്ത അഭിപ്രായം വന്ന സാഹചര്യത്തിൽ സർക്കാർ ഇതുസംബന്ധിച്ച തീരുമാനം കോടതിയുടെ തീർപ്പിന് വിടുകയായിരുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
