കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടു കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്താണ് ഹര്‍ജി. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനാണ് ഹർജി നൽകിയത്. ഇഡി നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ ഡിജിപിക്കും  വിജിലൻസ്  ഡയറക്ടർക്കും  നൽകിയ  നിവേദനത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം. ബന്ധപ്പെട്ട ഫയലുകൾ കോടതി വിളിപ്പിക്കണമെന്ന ഇടക്കാലാവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *