വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിന് തീപിടിച്ചു. ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനിൽ ആണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 4 വാഹനങ്ങൾ ആണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ചു ഉണ്ടായ ആഘാതത്തിൽ കാറിന് തീപിടിക്കുകയായിരുന്നു. ചാലക്കുടിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. തൃശൂർ പഴയന്നൂർ സ്വദേശി ശ്രീരാഗം വീട്ടിൽ വിനോദും കുടുംബവും ആണ് അപകടത്തിൽപ്പെട്ടത്. വാഹനാപകടത്തെ തുടർന്ന് എല്ലാവരും വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങി നിൽക്കുന്ന സമയത്താണ് വണ്ടി കത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *