മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ 15നുശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോയുടെ ആവശ്യം പൊലീസ് തള്ളി.
നാളെ ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ രണ്ടാം തവണയാണ് ആന്റോ അഗസ്റ്റിന് പൊലീസ് നോട്ടീസ് നല്‍കുന്നത്. കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.
