കോട്ടയം: ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായിക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) ശക്തമായി പ്രതിഷേധിച്ചു. മർദ്ദനമേറ്റ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് നിലവിൽ പോലീസ് ജ്യാമിമല്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

എന്നാൽ അതിക്രൂര മർദ്ദനമേറ്റ മാധ്യമപ്രവർത്തകന്റെ പേരിൽ കേസെടുത്തത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ സാംസ്കാരിക സമൂഹത്തിന് ഒരു നിലക്കും ചേർന്നതല്ലെ
ന്ന് ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) പ്രസ്താവിച്ചു.

സെപ്റ്റംബർ 29 നു നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന കെ എസ് യു -എസ് എഫ് ഐ സംഘട്ടനത്തിനിടെയാണ് മാധ്യമ പ്രവർത്തകനെ എസ് എഫ് ഐക്കാർ മർദ്ദിച്ചത്.

കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കുന്നതിനും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ജേർണലിസ്റ്റ് മീഡിയാ അസോസിയേഷന്റെ ഒക്ടോബർ മൂന്നിന് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *