കൊച്ചി: വീണ്ടും മാധ്യമ വിലക്ക്. മലയാള സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമമായ നോക്യാപി(NOCAP)ന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയില്‍ വിലക്കി. സര്‍ക്കാരില്‍ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയില്‍ നിന്ന് ലഭിച്ച വിശദീകരണം. ‘നിയമവിരുദ്ധ പ്രവര്‍ത്തനം’ നടത്തുന്നതായി ചൂണ്ടിക്കാട്ടി ഐടി ആക്ട്, 2000-ലെ സെക്ഷന്‍ 79(3)(ബി) പ്രകാരം സര്‍ക്കാര്‍ മെറ്റയ്ക്ക് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് പേജിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം ലഭിച്ചതെന്ന് ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *