തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ സംഘപരിപാറിന്റെ സ്പോൺസേർഡ് സംവിധാനമായി മാറിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

ആർഎസ്എസും ബിജെപിയും പറയുന്നതിനപ്പുറം പ്രവർത്തിക്കാൻ സതീശന് കഴിയുന്നില്ല. കോൺ​ഗ്രസിലും യുഡിഎഫിലും കൂടിയാലോചനയില്ലെങ്കിലും ആർഎസ്എസ്- ബിജെപിയുമായി കൂടിയാലോചന കൃത്യമായി നടത്തുന്നുണ്ട്. കേരളത്തെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ബോധപൂർവമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഒന്നും അറിയുന്നില്ല എന്ന് കൺവീനർ തന്നെ പറയുകയാണ്. അപൂർവം ആളുകളാണ് സതീശനെ അനുകൂലിക്കുന്നത്. കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനം ഉണ്ടായിരിക്കുന്നു. ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *