തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദൻ്റെ വീട്ടിൽ പൊലീസ് പരിശോധന. പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത് കൻ്റോൺമെൻ്റ് എസ്എച്ച്ഒ സതീഷ് കുമാറാണ്. നന്ദന്റെ അമ്മ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ പൊലീസ് എത്തി മോശമായി പെരുമാറിയെന്നും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആരോപണമുണ്ട്. നന്ദന്റെ അമ്മ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ പൊലീസ് എത്തി മോശമായി പെരുമാറിയെന്നും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആരോപണമുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെയാണ് നന്ദന്റെ വീട്ടിലേക്ക് പൊലീസ് എത്തിയതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും എസ്എഫ്‌ഐ പുറത്തുവിട്ടിട്ടുണ്ട്. നന്ദന്റെ വീട്ടിലേക്ക് പൊലീസ് എത്തുന്നതും അത് നാട്ടുകാര്‍ തടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗോകുല്‍ ഗോപന്റെ ഭീഷണിക്ക് പിന്നാലെ ഇന്നലെ എസ്‌ഐയുടെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ വ്യക്തിവൈരാഗ്യമാണ് ഗോകുല്‍ ഗോപന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.
കന്റോണ്‍മെന്റ് സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദൻ ആരോപിച്ചു. കന്റോണ്‍മെന്റ് സി ഐ പ്രകോപന പോസ്റ്റ് ഇടുന്നെന്ന് സി ഐ യുടെ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തി നന്ദൻ വിശദീകരിച്ചു. കേരള പൊലീസിനെ ആകെ കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍ മറ്റൊരു സ്റ്റേഷനിലും ഇല്ലാത്ത സമീപനമാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെന്നും നന്ദന്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഫോണില്‍ നിന്ന് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ട് ഇതുവരെ നടപടിയില്ല. എന്തിനാണ് പൊലീസ് ഇങ്ങനെ വേട്ടയാടുന്നത്. ഇങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണോ പൊലീസ് ഉദ്യോഗസ്ഥന്‍ പെരുമാറേണ്ടതെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ചോദിച്ചു.
