മേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി മാറി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.സാങ്മ പാര്‍ട്ടി വിടുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിയുമായി അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിരുന്നു.
സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മമതാ ബാനര്‍ജി ഇത്തണത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടികാഴ്ച്ച നടത്തിയിരുന്നില്ല. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മമത കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. എല്ലാതവണയും സോണിയാ ഗാന്ധിയെ കാണണമെന്ന് നിര്‍ബന്ധമില്ലെന്നും അവര്‍ പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കുമെന്നുമായിരുന്നു മറുപടി.
അതേസമയം തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രംഗത്തെത്തി. മമത ബാനർജിയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതാണോ എന്ന് കെ.സി.വേണുഗോപാൽ ചോദിച്ചു. തൃണമൂൽ നീക്കം ബിജെപിയെ ശക്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
