കൊച്ചി:അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനായി ഫോഴ്‌സ കൊച്ചി ഫാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ലൈഫ്‌ലൈനർ 365’ പദ്ധതി പ്രഖ്യാപിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പ്രഖ്യാപന ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പ് സി.എം.എസ്.ഒ. രാമസുബ്രഹ്മണ്യം എ., ബി.എം.എച്ച് കോഴിക്കോട് എമർജൻസി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ, ഗ്രൂപ്പ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനുപ് വാര്യർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ. വിനീത് എബ്രഹാം, ഫോഴ്‌സ കൊച്ചി പ്രസിഡന്റ് ആൻഡ് ഡയറക്ടർ നസ്ലി മുഹമ്മദ്, സെക്രട്ടറി ആൻഡ് ഡയറക്ടർ ഷമീം ബക്കർവയനാട്, പരിശീലകൻ വിറ്റൽ ബോർക്കൽമാൻസ്, സി.ഇ.ഒ. അംബ്രിഷ് തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഫോഴ്‌സ ക്രൂസ് ഫാൻ ക്ലബ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *