പാലക്കാട്: മുഖ്യമന്ത്രി വിഡി സതീശന്റെയും, മന്ത്രി ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമാണ് എന്ന് ജനങ്ങൾക്ക് ബോധ്യമാവണം.
സൗജന്യങ്ങളും മറ്റും സ്വീകരിക്കുമ്പോൾ അനാവശ്യ വിവാദങ്ങൾക്ക് അവസരം ഒരുക്കുന്നു. ജനങ്ങൾക്ക് സംശയത്തിന് ഇടവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. അത് സർക്കാരിന്റെ നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തപ്പെടാതെ പോവാൻ കാരണമാകാമെന്നും വിമർശനം.
അതേസമയം വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. ചിപ്സന്റെ ഇൻ വോയ്സ് ഹാജരാക്കി. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി.
കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കിയത്.
കാലാവധി തീർന്നപ്പോള്‍ കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശുപാർശ. കാലവധി അവസാനിച്ചപ്പോള്‍ ആവശ്യം അനുസരിച്ച് മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന ശുപാർശ ചിപ്സൺ ഏവിയേഷൻ കമ്പനി മുന്നോട്ട് വെച്ചിരുന്നു.
